മമത വനിതാ ഗാന്ധിയാണെന്ന് ഹാർദിക് പട്ടേൽ
കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വനിതാ ഗാന്ധിയാണെന്ന് പട്ടേൽ നേതാവ് ഹാർദിക് പട്ടേൽ. ജനകീയ ആവശ്യങ്ങളുടെ സമരപ്രതീകമാണ് മമത. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി മാത്രമാണ് മമതയ്ക്കു സമമമെന്നും ഹാർദിക് പറഞ്ഞു.
കൊൽക്കത്തയിൽ മമതയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ഹാർദിക്കിന്‍റെ പ്രസ്താവന. കോൺഗ്രസും തൃണമൂൽ കോൺഗ്രസും ഒന്നിക്കുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നു പറഞ്ഞ ഹാർദിക് രാജ്യത്തെ പ്രതിപക്ഷത്തെ നയിക്കാൻ മമത മുന്നോട്ടുവരണമെന്നും ആവശ്യപ്പെട്ടു.
സ്ത്രീ ശാക്തീകരണത്തന്‍റെ ഭാഗമായി ഗുജറാത്തിലേക്ക് എത്താനുള്ള ക്ഷണം മമത സ്വീകരിച്ചതായും ഉടൻ തന്നെ അവർ സംസ്ഥാനത്ത് സന്ദർശനം നടത്തുമെന്നും ഹാർദിക് പറഞ്ഞു.




