രാ­ഹു­ലി­നെ­തി­രെ­ പരി­ഹാ­സവു­മാ­യ യെദ്യൂ­രപ്പ


െബംഗളൂരു : കർണാടക നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കാനിരിക്കെ രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി കർണാടക ബി.ജെ.പി പ്രസിഡണ്ട് ബി.എസ് യെദ്യൂരപ്പ രംഗത്തെത്തി. തിരഞ്ഞെടുപ്പ് ഹിന്ദുവിന് ബെല്ലാരിയിലേക്ക് സ്വാഗതം എന്ന് ട്വീറ്റ് ചെയ്തായിരുന്നു യെദ്യൂരപ്പ പരിഹസിച്ചത്.

കോൺഗ്രസ് മുക്ത കർണാടക എന്ന സ്വപ്നം രാഹുൽ ഗാന്ധി തന്നെ നിറവേറ്റുമെന്നും അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തു.ഇന്ത്യയിൽ എവിടെയെല്ലാം രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയോ അവിടെയൊക്കെ ബി.ജെ.പി വിജയിച്ച ചരിത്രമാണുള്ളതെന്നും യെദ്യൂരപ്പ പരിഹസിച്ചു.

ശനിയാഴ്ചയാണ് രാഹുൽ ഗാന്ധിയുടെ നാല് ദിവസത്തെ കർണാടക സന്ദർശനം ആരംഭിക്കുന്നത്. ഇത് മുന്നിൽക്കണ്ടാണ് യെദ്യൂരപ്പ പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്. പൊതുയോഗങ്ങൾക്കും റോഡ് ഷോയ്ക്കും പുറമേ, ക്ഷേത്രങ്ങൾ, മഠങ്ങൾ, ദർഗകൾ എന്നിവിടങ്ങളിലും രാഹുൽ സന്ദർശനം നടത്തും. ആദിവാസി മേഖലകളിലും രാഹുൽ പ്രചാരണം നടത്തുമെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed