കുപ്പിയിലൊളിഞ്ഞത് അർബുദകാരികൾ; ബിസ്‌ലേരിക്കെതിരെ നിയമനടപടിയുമായി ഭക്ഷ്യസുരക്ഷാ അതോറിറ്റി


ഷീബ വിജയൻ


ന്യൂഡൽഹി: പ്രമുഖ കുടിവെള്ള നിർമ്മാതാക്കളായ ബിസ്‌ലേറി ഇന്റർനാഷണലിന്റെ കുടിവെള്ള സാമ്പിളുകളിൽ അർബുദത്തിന് കാരണമാകുന്ന രാസവസ്തുക്കൾ കണ്ടെത്തിയതിനെത്തുടർന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി പ്രോസിക്യൂഷൻ നടപടികൾക്ക് തുടക്കമിട്ടു.

കമ്പനിയുടെ പ്ലാന്റിൽ നിന്നും ശേഖരിച്ച സാമ്പിളുകളിൽ അനുവദനീയമായതിലും കൂടുതൽ അളവിൽ ബ്രോമേറ്റ് അടങ്ങിയിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഈ വെള്ളം ഉപയോഗയോഗ്യമല്ലെന്ന് അതോറിറ്റി പ്രഖ്യാപിച്ചു. തുടർന്ന് കമ്പനി നൽകിയ അപ്പീലിന്മേൽ റഫറൽ ഫുഡ് ലബോറട്ടറിയിൽ നടത്തിയ തുടർപരിശോധനയിൽ, അർബുദത്തിന് കാരണമാകുന്ന പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ സാന്നിധ്യവും സ്ഥിരീകരിച്ചു. ഇതോടെയാണ് ബിസ്‌ലേരിക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാൻ ഭക്ഷ്യസുരക്ഷാ അതോറിറ്റി അനുമതി നൽകിയത്.

കൂടാതെ, ആശാ കൺഫെക്ഷണറി വിപണിയിലെത്തിക്കുന്ന ചോക്ലേറ്റ് കുക്കികൾ പിൻവലിക്കാനും അതോറിറ്റി ഉത്തരവിട്ടിട്ടുണ്ട്. പാക്കറ്റിലെ ലേബലിൽ രേഖപ്പെടുത്താത്ത കാർമോസിൻ, അനുവദനീയമായ പരിധിയിലധികമുള്ള ടാർട്രാസിൻ, നിരോധിത കൃത്രിമ നിറമായ സൺസെറ്റ് യെല്ലോ എഫ്സിഎഫ് എന്നിവ കുക്കികളിൽ കണ്ടെത്തിയതാണ് ഈ നടപടിക്ക് കാരണം.

article-image

ddsdsdfsdfs

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed