വിദ്യാർഥികൾക്ക് ആശ്വാസം; സസ്പെൻഷൻ റദ്ദാക്കി ഹൈക്കോടതി, കാലടി സർവകലാശാല വിദ്യാർഥികൾക്ക് പരീക്ഷയെഴുതാം
ഷീബ വിജയൻ
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥികളെ തിരിച്ചെടുക്കാനും പരീക്ഷയെഴുതാൻ അനുവദിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. വിദ്യാർഥികൾ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് കോടതിയുടെ ഈ സുപ്രധാന വിധി. ഇതോടൊപ്പം, സർവകലാശാല അച്ചടക്ക സമിതി സമർപ്പിച്ച റിപ്പോർട്ടും കോടതി റദ്ദാക്കിയിട്ടുണ്ട്. അനുകൂലമായ കോടതി വിധി വന്നതോടെ വിദ്യാർഥികൾ നടത്തിവന്നിരുന്ന നിരാഹാരസമരം അവസാനിപ്പിച്ചു. ആഗസ്റ്റ് 13ന് സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധങ്ങളുടെ പേരിലാണ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിരുന്നത്.


