ഡാന്യൂബ് നദിക്കരയിലെ സ്വയംപ്രഖ്യാപിത രാഷ്ട്രത്തിന് അംഗീകാരം: വാർത്തകളിൽ നിറഞ്ഞ് 21കാരൻ


ശാരിക

ന്യൂയോർക്ക്: യൂറോപ്പിലെ ഡാന്യൂബ് നദിക്കരയിലുള്ള വിജനമായ ഭൂമി സ്വന്തം രാജ്യമായി പ്രഖ്യാപിച്ച ഇരുപത്തൊന്നുകാരനായ ഡാനിയേൽ ജാക്സന് അപൂർവ്വ അംഗീകാരം. താൻ കെട്ടിപ്പടുത്ത 'ഫ്രീ റിപ്പബ്ലിക് ഓഫ് വെർഡിസ്' എന്ന സൂക്ഷ്മ രാഷ്ട്രത്തിന്റെ പേരിൽ, ഐക്യരാഷ്ട്രസഭയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ഡിപ്ലോമസി റിസർച്ചിന്റെ രാജ്യാന്തര പുരസ്കാരം ഇയാൾ കരസ്ഥമാക്കി. ന്യൂയോർക്കിൽ വെച്ച് നടന്ന ആഡംബര ചടങ്ങിൽ വെർഡിസിന്റെ പ്രതിനിധികൾക്കൊപ്പമെത്തിയാണ് ഡാനിയേൽ ഈ ബഹുമതി ഏറ്റുവാങ്ങിയത്. ഐവറി കോസ്റ്റിൽ ഇവർ നടപ്പിലാക്കിയ ജീവകാരുണ്യ പദ്ധതികളെ മുൻനിർത്തിയാണ് ഈ പുരസ്കാരം നൽകപ്പെട്ടത്.

ക്രൊയേഷ്യക്കും സെർബിയക്കും ഇടയിൽ ആരുടെയും ഉടമസ്ഥതയിലില്ലാതെ കിടന്ന അര ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള പ്രദേശത്താണ് ഡാനിയേലും കൂട്ടരും ചേർന്ന് പുതിയ രാജ്യത്തിന്റെ പതാക ഉയർത്തിയത്. തുടർന്ന് ഡാനിയേൽ തന്നെ സ്വയം പ്രസിഡന്റായി പ്രഖ്യാപിക്കുകയും, ഭരണഘടനയും വിപുലമായ ഭരണസവിധാനങ്ങളും ഡിജിറ്റൽ കൂട്ടായ്മയിലൂടെ രൂപപ്പെടുത്തുകയും ചെയ്തു. അമേരിക്ക ഉൾപ്പെടെയുള്ള വൻശക്തികളോ ലോകരാഷ്ട്രങ്ങളോ വെർഡിസിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും, ഓൺലൈൻ വഴി നിരവധി ആളുകൾ ഇതിനകം ഈ കൊച്ചുരാജ്യത്തിന്റെ പൗരത്വം നേടിയിട്ടുണ്ട്.

അതേസമയം, ഈ ഭൂപ്രദേശത്ത് നേരിട്ടെത്തി അധിവസിക്കാനുള്ള ഇവരുടെ നീക്കങ്ങൾക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചത്. 2023-ൽ അതിക്രമിച്ചു കയറിയെന്നാരോപിച്ച് ക്രൊയേഷ്യൻ പൊലീസ് ഡാനിയേലിനെ തടങ്കലിലാക്കുകയും നാടുകടത്തുകയും ചെയ്തിരുന്നു. കൂടാതെ ഇയാൾക്ക് രാജ്യത്ത് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുകയും, ഈ പ്രദേശത്തേക്ക് ആളുകൾ പ്രവേശിക്കുന്നത് തടയാൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തു. കടുത്ത നിയന്ത്രണങ്ങൾ കാരണം നിലവിൽ ഒരു 'പ്രവാസ ഗവൺമെന്റായി' പ്രവർത്തിക്കേണ്ടി വരുന്നുണ്ടെങ്കിലും, യു.എൻ സമ്മേളനങ്ങളിൽ പങ്കെടുത്തും ആഗോള നയതന്ത്രബന്ധങ്ങൾ വ്യാപിപ്പിച്ചും വെർഡിസിന്റെ നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ് ഈ ചെറുപ്പക്കാരൻ.

article-image

േോി്േ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed