നാനാ പടേക്കർ അന്തരിച്ചു; ഗോവയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം
ശാരിക
പനാജി: ഇന്ത്യൻ ചലച്ചിത്ര ലോകത്തെ ഞെട്ടിച്ചുകൊണ്ട് പ്രശസ്ത നടൻ നാനാ പടേക്കർ (75) അന്തരിച്ചു. ഗോവയിലെ വസതിയിൽ കടുത്ത ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ഗോവയിലെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പുലർച്ചെ 5:20-ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ആശുപത്രിയിൽ എത്തിച്ചയുടൻ ഡോക്ടർമാർ 45 മിനിറ്റോളം തുടർച്ചയായി സിപിആർ നൽകി പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് മണിപ്പാൽ ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു. ഹിന്ദി, മറാത്തി സിനിമകളിലൂടെ പതിറ്റാണ്ടുകളോളം പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ അതുല്യ പ്രതിഭയാണ് വിടപറഞ്ഞത്.
വിശ്വനാഥ് പടേക്കർ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർഥ പേര്. ഹിന്ദി, മറാത്തി സിനിമകളിലെ മുൻനിര അഭിനേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. 1951 ജനുവരി ഒന്നിന് മഹാരാഷ്ട്രയിൽ ജനിച്ച നാന പടേക്കർ (വിശ്വനാഥ് പടേക്കർ) 1970കളുടെ അവസാനത്തിലാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. 1978ൽ 'ഗമൻ' എന്ന ചിത്രത്തിലൂടെ സിനിമാ ജീവിതം ആരംഭിച്ച അദ്ദേഹം, പരിന്ദ, ക്രാന്തിവീർ, അഗ്നിസാക്ഷി, ഖാമോഷി: ദ മ്യൂസിക്കൽ, അബ് തക് ഛപ്പൻ, നട്‌സാമ്രാട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ചു. മൂന്ന് തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ നാനാ പടേക്കറിന് 2013ൽ പത്മശ്രീ ബഹുമതി ലഭിച്ചു.
aaa

