ബംഗാളിൽ പിടിയിലായ ജെയ്ഷെ ഭീകരന്റെ ലക്ഷ്യം മുഖ്യമന്ത്രി സുവേന്ദു അധികാരി
ഷീബ വിജയൻ
പശ്ചിമ ബംഗാളിൽ അറസ്റ്റിലായ ജെയ്ഷെ മുഹമ്മദ് ഭീകരൻ മുഹമ്മദ് ഹമീം മൊണ്ടാലിന് മുഖ്യമന്ത്രി സുവേന്ദു അധികാരിയെ ആക്രമിക്കാനും ഡൽഹി ജന്തർ മന്തറിലെ പ്രക്ഷോഭത്തിൽ കടന്നുകയറി അട്ടിമറി നടത്താനും പദ്ധതിയുണ്ടായിരുന്നതായി സുരക്ഷാ ഏജൻസികൾ വ്യക്തമാക്കി. പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരരുടെ നിർദേശപ്രകാരമാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്. ഇയാളുടെ കൂട്ടാളി അർപിത സർക്കാരും അറസ്റ്റിലായതോടെ ഒരു സംസ്ഥാന സഹമന്ത്രിയുടെ മകനെ ഹണിട്രാപ്പിൽ പെടുത്തി തട്ടിക്കൊണ്ടുപോകാൻ ഇരുവരും ഗൂഢാലോചന നടത്തിയ വിവരവും പുറത്തുവന്നു. സോഷ്യൽ മീഡിയ വഴിയാണ് ഇയാൾ തീവ്രവാദ ആശയങ്ങളിലേക്ക് ആകൃഷ്ടനായത്.
dqwdsdfsdsdfs

