എബോള ജാഗ്രത: വിദേശത്തുനിന്ന് എത്തുന്നവർക്ക് 'എയർ സുവിധ 2.0' വഴി നിരീക്ഷണം ശക്തമാക്കി ഇന്ത്യ


ഷീബ വിജയൻ

ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗബാധ പടരുന്ന പശ്ചാത്തലത്തിൽ വിദേശത്തുനിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാരുടെ ആരോഗ്യ നിരീക്ഷണം ശക്തമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇതിനായി 'എയർ സുവിധ 2.0' എന്ന പരിഷ്കരിച്ച ഡിജിറ്റൽ പാസഞ്ചർ ഹെൽത്ത് ഡിക്ലറേഷൻ പ്ലാറ്റ്‌ഫോം പുറത്തിറക്കി. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നിവിടങ്ങളിലെ എബോള വ്യാപനം ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വ്യോമയാന മന്ത്രാലയവും ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും സംയുക്തമായി ഈ സംവിധാനം ഒരുക്കിയത്.

പകർച്ചവ്യാധികൾ രാജ്യത്തേക്ക് പടരുന്നത് തടയാൻ എയർ സുവിധ പോലുള്ള ഡിജിറ്റൽ സംവിധാനങ്ങൾ ഏറെ സഹായകരമാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പുതിയ നിയമപ്രകാരം അന്താരാഷ്ട്ര യാത്രക്കാർ ഇമിഗ്രേഷൻ ക്ലിയറൻസിന് മുൻപായി ഓൺലൈൻ വഴി ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമായും സമർപ്പിക്കണം. യാത്രക്കാർ തങ്ങളുടെ കഴിഞ്ഞ 21 ദിവസത്തെ യാത്രാ ചരിത്രം, രോഗബാധിതരുമായി സമ്പർക്കമുണ്ടായിട്ടുണ്ടോ എന്ന വിവരം, എബോള ലക്ഷണങ്ങൾ എന്നിവ ഈ ഫോമിൽ രേഖപ്പെടുത്തണം. ഇന്ത്യയിലെത്തുന്നതിന് 24 മണിക്കൂർ മുൻപ് വരെ വെബ് ചെക്ക്-ഇൻ സമയത്ത് ഈ ഫോം പൂരിപ്പിക്കാം. സമർപ്പിച്ച ശേഷം ലഭിക്കുന്ന ഡിജിറ്റൽ ഫോം എയർപോർട്ടിലെ ഹെൽത്ത് ഡെസ്കിലോ ഇമിഗ്രേഷൻ കൗണ്ടറിലോ കാണിച്ചാൽ യാത്രക്കാർക്ക് സുരക്ഷിതമായി പുറത്തുകടക്കാം.

article-image

cdsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed