ഭീകരനെ വിവാഹം കഴിക്കാൻ പാക്കിസ്ഥാനിലേക്ക് കടക്കാൻ ശ്രമിച്ച യുവതി ജയ്പൂരിൽ അറസ്റ്റിൽ


ഷീബ വിജയൻ

നിരോധിത ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ അടുത്ത സഹായിയായ ഭീകരനെ വിവാഹം കഴിക്കാൻ പാക്കിസ്ഥാനിലേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്ന ജയ്പൂർ സ്വദേശിനി ബബിത ധാക്കഡ് എന്ന ഖദീജയെ രാജസ്ഥാൻ പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (ATS) അറസ്റ്റ് ചെയ്തു. ഞായറാഴ്ച അറസ്റ്റിലായ ഇവരെ കോടതി നാളെ വരെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

കഴിഞ്ഞ 2025ലെ പഹൽഗാം ആക്രമണത്തിന് ശേഷമാണ് യുവതി സോഷ്യൽ മീഡിയ വഴി പാക്കിസ്ഥാൻ ഭീകരരെ തിരയാൻ തുടങ്ങിയത്. തുടർന്ന് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ള പലരുമായും ഇവർ സമ്പർക്കം പുലർത്തിയിരുന്നുവെന്ന് ബബിത സമ്മതിച്ചിട്ടുണ്ട്. ഇതിനിടയിലാണ് അബു ഉബൈദ എന്നയാളുമായി ഇവർ സൗഹൃദത്തിലാകുന്നത്. ഫേസ്ബുക്ക് മെസഞ്ചർ, വാട്സ്ആപ്പ് എന്നിവ വഴി ഇവർ നിരവധി പാകിസ്ഥാൻ സ്വദേശികളുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

article-image

xzsazxzc

article-image

saasdadsdsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed