"കുടിക്കുന്നവർക്ക് നല്ല സാധനം കൊടുക്കണം, അല്ലെങ്കിൽ വല്ലതും കലക്കി കുടിക്കും"; മദ്യനയത്തിൽ നിലപാട് വ്യക്തമാക്കി കെ. മുരളീധരൻ
ഷീബ വിജയൻ
സംസ്ഥാനത്ത് സമ്പൂർണ്ണ മദ്യനിരോധനം ഇപ്പോൾ നടപ്പിലാക്കാൻ കഴിയില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. വീര്യം കുറഞ്ഞ മദ്യമെങ്കിലും ലഭ്യമാക്കിയില്ലെങ്കിൽ ആളുകൾ വ്യാജമദ്യം കരിഞ്ഞു കുടിച്ച് വലിയ മദ്യദുരന്തങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും, അതുകൊണ്ടാണ് വീര്യം കുറഞ്ഞ മദ്യം കൊണ്ടുവരുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പ്രതികരിച്ചു.
സമ്പൂർണ്ണ മദ്യനിരോധനം നടപ്പാക്കണമെങ്കിൽ അതിനുള്ള സാമൂഹിക അന്തരീക്ഷം രൂപപ്പെടണം. സമൂഹത്തിൽ കുടിക്കുന്നവർ കുറച്ചുപേരുണ്ട്, അവർക്ക് കുടിക്കുമ്പോൾ നല്ല സാധനം നൽകണം എന്ന ലക്ഷ്യത്തോടെയാണ് കെ. കരുണാകരന്റെ കാലത്ത് ബെവ്കോ തുടങ്ങിയതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതേസമയം, വിദ്യാർത്ഥികൾക്ക് മദ്യം നൽകാൻ അനുവദിക്കില്ലെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ അതിശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മുൻപ് ഉമ്മൻ ചാണ്ടിയുടെ കാലത്ത് ബാറുകളുടെ എണ്ണം കുറച്ചിരുന്നുവെന്നും കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ എണ്ണം കൂട്ടി വീര്യം കുറഞ്ഞ മദ്യം നൽകുന്നത് ഇതിന്റെ ഇംപാക്ട് കുറയ്ക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകുന്ന കാര്യത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാതെ തീരുമാനമെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
sasasas

