തമിഴ്നാട്ടിൽ ബി.ജെ.പിയിൽ ഭിന്നത രൂക്ഷം; അണ്ണാമലൈ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് സൂചന
ഷീബ വിജയൻ
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് കോലാഹലങ്ങൾ അടങ്ങിയതിന് പിന്നാലെ ബി.ജെ.പിയിൽ വലിയ രാഷ്ട്രീയ ഭിന്നത പുകയുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പുതിയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായതോടെ അനുയായികൾ സോഷ്യൽ മീഡിയയിലൂടെ പാർട്ടിയുടെ പേരും പതാകയും പങ്കുവെക്കാൻ തുടങ്ങി. കോയമ്പത്തൂരിൽ അണ്ണാമലൈയുടെ ചിത്രത്തോടൊപ്പം "നിർഭയ മനസ്സുകൾക്ക് പരിധികളില്ല" എന്ന വാചകമുള്ള ചുവർ പോസ്റ്ററുകൾ വ്യാപകമായി പ്രത്യക്ഷപ്പെട്ടു. ബി.ജെ.പി സംസ്ഥാന കമ്മിറ്റി യോഗം കോയമ്പത്തൂരിൽ നടക്കുന്നതിനിടെയാണ് ഈ സംഭവം എന്നത് ശ്രദ്ധേയമാണ്. പാർട്ടിയുടെ രണ്ട് പ്രധാന യോഗങ്ങളിൽ നിന്ന് വിട്ടുനിന്ന അണ്ണാമലൈ, സി.ബി.എസ്.ഇയുടെ ത്രിഭാഷാ നയത്തെ പരസ്യമായി വിമർശിക്കുകയും മോദിയുടെ 'മൻ കി ബാത്ത്' പരിപാടിയെക്കുറിച്ച് പ്രതികരിക്കാതിരിക്കുകയും ചെയ്തത് ഈ വാർത്തകൾക്ക് ആക്കം കൂട്ടി. കോൺഗ്രസ് എം.പി കാർത്തി ചിദംബരത്തിന്റെ ട്വീറ്റും ഇതിലേക്ക് വിരൽ ചൂണ്ടുന്നു. എ.ഐ.എ.ഡി.എം.കെയുമായുള്ള സഖ്യത്തിൽ അതൃപ്തിയുണ്ടായിരുന്ന അണ്ണാമലൈ ഡൽഹിയിൽ ബി.ജെ.പി പ്രസിഡന്റ് നിതിൻ നബിനുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
SAsaaswas

