കാലവർഷം നാലു ദിവസത്തിനകം കേരളത്തിലെത്തും; രണ്ട് ദിവസങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യത
ഷീബ വിജയൻ
കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷം അടുത്ത നാലു ദിവസത്തിനകം എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിന് പുറമെ തമിഴ്നാട്ടിലും ഇതോടൊപ്പം മഴയെത്തും. ജൂൺ നാലു വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ഉൾപ്പെടെ ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജൂൺ മൂന്നിനും നാലിനും വിവിധ ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ് നിലവിലുണ്ട്. കാലാവസ്ഥാ വ്യതിയാനവും മണ്മിടിച്ചിൽ സാധ്യതകളും മുന്നിൽ കണ്ട് കാലവർഷത്തിന് മുന്നോടിയായുള്ള അടിയന്തിര മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാൻ മുഖ്യമന്ത്രി വി.ഡി സതീശൻ വകുപ്പുകൾക്ക് കർശന നിർദേശം നൽകി. അണക്കെട്ടുകളിലെ ജലനിരപ്പ് നിയന്ത്രിക്കാനും ദുരന്ത സാധ്യതാ പ്രദേശങ്ങളിലെ ജനങ്ങളുടെ പട്ടിക പുതുക്കാനും തദ്ദേശ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
saadsadsas

