മണിപ്പൂരിൽ വീണ്ടും സംഘർഷം: കുരുന്നുകളുടെ മരണം പ്രതിഷേധത്തിന് തീകൊളുത്തി
ഷീബ വിജയൻ
ഇംഫാൽ: ബോംബാക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടതിനെത്തുടർന്ന് മണിപ്പൂരിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ബിഷ്ണുപൂർ ജില്ലയിലെ ട്രോങ്‌ലാവോബിയിൽ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ചു ഇംഫാൽ ഈസ്റ്റിൽ ജനക്കൂട്ടം തെരുവിലിറങ്ങി. കർഫ്യൂ ലംഘിച്ച് റാലി നടത്തിയ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സുരക്ഷാസേന കണ്ണീർ വാതകവും മോക്ക് ബോംബുകളും പ്രയോഗിച്ചു.
സംഘർഷത്തെത്തുടർന്ന് താഴ്വര ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ പ്രതിഷേധം കടുപ്പിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ോോേോേ



