ഇന്ത്യയിലേക്ക് കൈമാറരുത്; യൂറോപ്യൻ കോടതിയിൽ അപ്പീലുമായി നീരവ് മോദി


ഷീബ വിജയൻ

സാമ്പത്തിക തട്ടിപ്പ് കേസ് പ്രതിയായ വജ്രവ്യാപാരി നീരവ് മോദി തന്നെ ഇന്ത്യക്ക് കൈമാറുന്നതിനെതിരെ യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ അപ്പീൽ നൽകി. ഇന്ത്യയിലെത്തിക്കാനുള്ള സിബിഐ സംഘം ലണ്ടനിലെത്തിയതിന് പിന്നാലെയാണ് നീരവ് മോദിയുടെ ഈ നീക്കം. തന്നെ ഇന്ത്യക്ക് കൈമാറുന്നത് താത്കാലികമായി തടയുന്നതിനായി റൂൾ 39 പ്രകാരമുള്ള ഇടക്കാല ഉത്തരവാണ് അദ്ദേഹം തേടിയിരിക്കുന്നത്. നേരത്തെ ബ്രിട്ടീഷ് കോടതികൾ നീരവ് മോദിയുടെ ഹർജികൾ തള്ളിയിരുന്നു. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 6,498 കോടി രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി 2019 മുതൽ ലണ്ടനിൽ ജയിലിലാണ്.

article-image

adefsdesasa

You might also like

  • Lulu Exchange
  • Straight Forward

Most Viewed