60-ലധികം അന്താരാഷ്ട്ര സംഘടനകളിൽ നിന്ന് അമേരിക്ക പിന്മാറുന്നു
ഷീബ വിജയൻ
അമേരിക്കയുടെ താൽപ്പര്യങ്ങൾക്കും പരമാധികാരത്തിനും വിരുദ്ധമായി പ്രവർത്തിക്കുന്നു എന്ന് ആരോപിച്ച് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ളവ ഉൾപ്പെടെ 66 അന്താരാഷ്ട്ര സംഘടനകളിൽ നിന്ന് പിന്മാറാൻ ഡോണാൾഡ് ട്രംപ് ഉത്തരവിട്ടു. ഇതിൽ 31 യുഎൻ ഏജൻസികളും 35 യുഎൻ ഇതര സംഘടനകളും ഉൾപ്പെടുന്നു. ഇന്ത്യയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഇന്റർനാഷണൽ സോളാർ അലയൻസിൽ (ISA) നിന്നുള്ള പിന്മാറ്റം ആഗോളതലത്തിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
ഈ സംഘടനകൾ അനാവശ്യമാണെന്നും അമേരിക്കൻ നികുതിപ്പണം പാഴാക്കുകയാണെന്നും ട്രംപ് ഭരണകൂടം ആരോപിക്കുന്നു. യുഎൻ പോപ്പുലേഷൻ ഫണ്ട്, യുഎൻ വുമൺ, കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ഐപിസിസി (IPCC) തുടങ്ങിയ പ്രധാന പാനലുകളും പട്ടികയിലുണ്ട്. യുഎന്നിന് ഏറ്റവും കൂടുതൽ ഫണ്ട് നൽകുന്ന രാജ്യം അമേരിക്കയായതിനാൽ, ഈ നീക്കം ആഗോള മാനുഷിക പ്രവർത്തനങ്ങളെയും കാലാവസ്ഥാ നയങ്ങളെയും പ്രതിസന്ധിയിലാക്കുമെന്ന് ലോകരാജ്യങ്ങൾ ആശങ്കപ്പെടുന്നു.
dqswqweqw

