രാഹുലിനെ മാറ്റി മമതയെ മുന്നിൽ നിർത്തണം; കോൺഗ്രസിനെ വെട്ടിലാക്കി മണിശങ്കർ അയ്യർ
ഷീബ വിജയൻ
ന്യൂഡൽഹി: ഇൻഡ്യ (INDIA) സഖ്യത്തിന്റെ നേതാവായി മമത ബാനർജിയെ ഉയർത്തിക്കാട്ടണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. മമത ബാനർജിയില്ലെങ്കിൽ സഖ്യം തകരുമെന്നും രാഹുൽ ഗാന്ധിയെ മാറ്റിനിർത്തി പ്രാദേശിക നേതാക്കൾക്ക് പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു. തേജസ്വി യാദവ്, അഖിലേഷ് യാദവ്, എം.കെ. സ്റ്റാലിൻ എന്നിവർക്കും സഖ്യത്തെ നയിക്കാൻ അർഹതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പിണറായി വിജയൻ മൂന്നാം തവണയും കേരള മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ചതിന് പിന്നാലെയാണ് മണിശങ്കർ അയ്യരുടെ പുതിയ പ്രസ്താവന. കോൺഗ്രസ് നേതൃത്വത്തിനെതിരെയും അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചു. താൻ കോൺഗ്രസുകാരനാണെങ്കിലും 'രാഹുലിയൻ' അല്ലെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പാർട്ടിയുടെ മോശം സംഘടനാ സെക്രട്ടറിയാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, മണിശങ്കർ അയ്യരുടെ പ്രസ്താവനയ്ക്കെതിരെ ബംഗാളിലെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. രാജ്യസഭാ സീറ്റ് ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്നാണ് ബംഗാൾ കോൺഗ്രസ് നേതൃത്വത്തിന്റെ വിമർശനം.
DVXDVDS


