ഇനി ‘കേരളം’ മാത്രം; സംസ്ഥാനത്തിന്റെ പേര് മാറ്റാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ഷീബ വിജയൻ
ന്യൂഡൽഹി: ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നതിന് പകരം ‘കേരളം’ എന്നാക്കണമെന്ന ദീർഘകാല ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചു. ഇതുസംബന്ധിച്ച ബില്ലിന് ചൊവ്വാഴ്ച ഡൽഹിയിൽ ചേരുന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകും. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ ‘സേവാ തീർത്ഥിൽ’ ചേരുന്ന ആദ്യ മന്ത്രിസഭാ യോഗമാണിത്.
ഭരണഘടനയുടെ ഒന്നാം പട്ടികയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് 2024 ജൂണിൽ കേരള നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസ്സാക്കിയിരുന്നു. നേരത്തെ എട്ടാം പട്ടിക കൂടി ഉൾപ്പെടുത്തി അയച്ച പ്രമേയത്തിൽ സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രം മടക്കിയിരുന്നു. കേന്ദ്ര നിർദ്ദേശപ്രകാരം പരിഷ്കരിച്ച പ്രമേയം അയച്ചതോടെയാണ് ഇപ്പോൾ കേന്ദ്ര നടപടി വേഗത്തിലായത്.
adasdasads


