ശബരിമലയിൽ സ്വർണം വല്ലതും ബാക്കിയുണ്ടോ? സർക്കാരിനെതിരെ സുപ്രീം കോടതിയുടെ പരിഹാസം
ഷീബ വിജയൻ
ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ പരിഹാസവും വിമർശനവുമായി സുപ്രീം കോടതി. കേസ് പരിഗണിക്കുന്നതിനിടെ, "ശബരിമലയിൽ ഇനി എന്തെങ്കിലും സ്വർണം ബാക്കിയുണ്ടോ?" എന്ന് ജസ്റ്റിസ് സതീഷ് ചന്ദ്രശർമ്മ ചോദിച്ചു. കാര്യങ്ങളുടെ ഗൗരവം കാണുമ്പോൾ ഇത്തരമൊരു ചോദ്യം ചോദിക്കാതിരിക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.
സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരി നൽകിയ ഹർജി ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. ആരോഗ്യകാരണങ്ങളാൽ എസ്. ജയശ്രീക്ക് കോടതി ജാമ്യം അനുവദിച്ചു. എന്നാൽ കേസിലെ മറ്റ് പ്രതികൾക്ക് ഇളവ് നൽകുന്ന കാര്യത്തിൽ കോടതി അനുകൂല നിലപാടല്ല സ്വീകരിച്ചത്.
പങ്കജ് ഭണ്ഡാരിക്ക് കൊള്ളയിൽ പങ്കില്ലെന്നും അദ്ദേഹം സ്വർണം പൂശുന്ന ജോലി മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു. മംഗൾയാനിലും ചന്ദ്രയാനിലും ഇദ്ദേഹം സ്വർണം പൂശിയിട്ടുണ്ടെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. കൂടുതൽ വാദങ്ങൾക്കായി കേസ് പരിഗണിക്കുന്നത് മാർച്ച് ഒമ്പതിലേക്ക് മാറ്റി. ഹോളി അവധിക്ക് ശേഷമാകും കോടതി ഇനി ഈ ഹർജി പരിഗണിക്കുക.
adsasdads


