നേപ്പാളിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 18 മരണം; മരിച്ചവരിൽ വിദേശികളും


ഷീബ വിജയൻ
കാഠ്മണ്ഡു: നേപ്പാളിലെ ധാഡിങ് ജില്ലയിൽ യാത്രാ ബസ് തൃശൂലി നദിയിലേക്ക് മറിഞ്ഞ് 18 പേർ മരിച്ചു. പൊഖാറയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് വരികയായിരുന്ന ബസ്സാണ് പൃഥ്വി ഹൈവേയിലെ വളവിൽ വെച്ച് നിയന്ത്രണം വിട്ട് നദിയിലേക്ക് പതിച്ചത്. മരിച്ചവരിൽ ഒരാൾ ന്യൂസിലാൻഡ് സ്വദേശിയാണ്. പരിക്കേറ്റ 26 പേരിൽ ജപ്പാൻ, നെതർലാൻഡ്‌സ് എന്നിവിടങ്ങളിൽ നിന്നുള്ള വിദേശ വനിതകളും ഉൾപ്പെടുന്നു.

നേപ്പാൾ സൈന്യവും പോലീസും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. നദിയിലെ ശക്തമായ ഒഴുക്കും പുലർച്ചെയുണ്ടായ ഇരുട്ടും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. അമിതവേഗതയാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് ബസ്സിൽ എത്ര യാത്രക്കാരുണ്ടായിരുന്നു എന്നതിൽ ഇപ്പോഴും കൃത്യമായ വിവരം ലഭ്യമല്ല. നദിയിൽ തിരച്ചിൽ തുടരുകയാണ്.

article-image

ijjki

You might also like

  • Lulu Exchange
  • Straight Forward

Most Viewed