തൃണമൂൽ സ്ഥാപക നേതാവ് മുകുൾ റോയ് അന്തരിച്ചു


ഷീബ വിജയൻ
കൊൽക്കത്ത: മുൻ കേന്ദ്രമന്ത്രിയും തൃണമൂൽ കോൺഗ്രസ് സ്ഥാപക നേതാവുമായ മുകുൾ റോയ് (71) അന്തരിച്ചു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു അന്ത്യം. ദീർഘകാലമായി വിവിധ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മമത ബാനർജിയുടെ വിശ്വസ്തനായിരുന്ന അദ്ദേഹം 2011-ൽ തൃണമൂലിനെ പശ്ചിമ ബംഗാളിൽ അധികാരത്തിലെത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.

കേന്ദ്ര റെയിൽവേ മന്ത്രി, ഷിപ്പിംഗ് സഹമന്ത്രി എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നാരദ അഴിമതി വിവാദത്തിന് പിന്നാലെ 2017-ൽ തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന മുകുൾ റോയ്, ബിജെപി ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനവും വഹിച്ചു. എന്നാൽ 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ അദ്ദേഹം തൃണമൂലിലേക്ക് തന്നെ തിരിച്ചെത്തിയിരുന്നു. ആരോഗ്യപ്രശ്നങ്ങൾ കാരണം കഴിഞ്ഞ കുറച്ചുനാളുകളായി അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.

qwq

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed