ബഹ്‌റൈനിൽ ശക്തമായ കാറ്റും പൊടിക്കാറ്റും: ജാഗ്രതാ നിർദ്ദേശം


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് പുലർച്ചെ മുതൽ ശക്തമായ പൊടിക്കാറ്റ് വീശുന്നുണ്ട്. കാറ്റ് ശക്തമായതോടെ മിക്കയിടത്തും അന്തരീക്ഷം പൊടിപടലങ്ങളാൽ നിറയുകയും കാഴ്ചപരിധി കുറയുകയും ചെയ്തു.

പുലർച്ചെയോടെ കാറ്റിന്റെ ദിശ തെക്ക് ഭാഗത്ത് നിന്നും വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് മാറിയതാണ് പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായത്. ഈ സാഹചര്യം ഇന്ന് വൈകുന്നേരം 6 മണി വരെ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെയും ചിലയിടങ്ങളിൽ ശക്തമായ കാറ്റ് തുടരുമെന്നും ഇടയ്ക്കിടെ കാറ്റിന്റെ തീവ്രത വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed