ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ച ആക്രമണം; അമ്പയർക്ക് ദാരുണാന്ത്യം


ഷീബ വിജയൻ
ലഖ്‌നൗ: ഉത്തർപ്രദേശിൽ ക്രിക്കറ്റ് മത്സരം നിയന്ത്രിക്കുന്നതിനിടെ തേനീച്ചയുടെ കുത്തേറ്റ് അമ്പയർ മരിച്ചു. കാൻപുർ ക്രിക്കറ്റ് അസോസിയേഷൻ അംഗമായ മണിക് ഗുപ്തയാണ് (60) മരിച്ചത്. ഉന്നാവിലെ രാഹുൽ സപ്രു സ്റ്റേഡിയത്തിൽ അണ്ടർ 13 ലീഗ് മത്സരത്തിനിടെയായിരുന്നു അപകടം.

മത്സരത്തിലെ കുടിവെള്ള ഇടവേളയിൽ സഹ അമ്പയറുമായി സംസാരിച്ചുനിൽക്കവെയാണ് തേനീച്ചക്കൂട്ടം ആക്രമിച്ചത്. ഗ്രൗണ്ടിലുണ്ടായിരുന്ന മറ്റുള്ളവർ ഓടി രക്ഷപ്പെട്ടെങ്കിലും മണിക് ഗുപ്ത നിലത്തുവീഴുകയും തേനീച്ചകൾ കൂട്ടമായി ആക്രമിക്കുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 30 വർഷമായി അമ്പയറിങ് രംഗത്ത് സജീവമായിരുന്ന മണിക് സംസ്ഥാന പാനൽ അംഗം കൂടിയാണ്. ആക്രമണത്തിൽ മറ്റു 20 ഓളം പേർക്കും പരിക്കേറ്റിട്ടുണ്ട്.

article-image

DSEFFDFDR

You might also like

  • Lulu Exchange
  • Straight Forward

Most Viewed