പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം കുടിയൊഴിപ്പിക്കൽ; 700 കുടുംബങ്ങൾക്ക് നോട്ടീസ്


ഷീബ വിജയൻ
ന്യൂഡൽഹി: ഡൽഹിയിലെ അതീവ സുരക്ഷാ മേഖലയായ റേസ് കോഴ്‌സ് റോഡിലെ മൂന്ന് ചേരികളിലുള്ള 700-ലധികം കുടുംബങ്ങളോട് മാർച്ച് 6-നകം ഒഴിഞ്ഞുപോകാണമെന്ന് ഭവന-നഗരകാര്യ മന്ത്രാലയം നിർദ്ദേശിച്ചു. ഭായ് റാം ക്യാമ്പ്, മസ്ജിദ് ക്യാമ്പ്, ഡി.ഐ.ഡി ക്യാമ്പ് എന്നിവിടങ്ങളിലെ താമസക്കാർക്കാണ് നോട്ടീസ് നൽകിയത്. പ്രധാനമന്ത്രിയുടെ വസതിയടക്കമുള്ള ഓഫീസുകൾ സ്ഥിതി ചെയ്യുന്ന മേഖലയിലെ സർക്കാർ ഭൂമി തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഈ കുടുംബങ്ങൾക്ക് വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സാവ്ദ ഗെവ്രയിൽ 717 ഫ്ലാറ്റുകൾ അനുവദിച്ചിട്ടുണ്ട്. നിശ്ചിത സമയത്തിനകം മാറിയില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ, പെട്ടെന്നുള്ള കുടിയൊഴിപ്പിക്കൽ തങ്ങളുടെ ഉപജീവനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് ചേരി നിവാസികൾ.

article-image

asswasasa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed