പകൽ ബ്യൂട്ടീഷ്യൻ, രാത്രി 'മാഡം സെഹർ'; ബിഷ്‌ണോയ് ഗ്യാങ്ങിലെ ലേഡി ഡോൺ പിടിയിൽ


ഷീബ വിജയൻ
ന്യൂഡൽഹി: ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്റെ മയക്കുമരുന്ന് ശൃംഖല നിയന്ത്രിച്ചിരുന്ന ഖുസ്‌നുമ അൻസാരി എന്ന 'മാഡം സെഹർ' ഡൽഹി പോലീസിന്റെ പിടിയിലായി. വടക്കുകിഴക്കൻ ഡൽഹിയിൽ ബ്യൂട്ടി പാർലർ നടത്തി സാധാരണക്കാരിയായി ജീവിച്ചായിരുന്നു ഇവർ അധോലോക പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്. ഖുസ്‌നുമയ്‌ക്കൊപ്പം പങ്കാളിയായ ബോബി കബൂതർ ഉൾപ്പെടെ മൂന്ന് പേരെയും പോലീസ് പിടികൂടി.

ബിഷ്‌ണോയ് സംഘത്തിന്റെ പ്രധാന ആയുധ വിതരണക്കാരനാണ് ബോബി. സിദ്ദു മൂസേവാല കൊലപാതകം, നടി ദിഷ പടാനിയുടെ വീടിന് നേരെയുണ്ടായ വെടിവെപ്പ് തുടങ്ങി പ്രമുഖ കുറ്റകൃത്യങ്ങളിൽ ഉപയോഗിച്ച ആയുധങ്ങൾ എത്തിച്ചുനൽകിയത് ഈ സംഘമാണെന്ന് പോലീസ് കണ്ടെത്തി. പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരിൽ നിന്നാണ് ഇവർ ഹൈടെക് തോക്കുകൾ ശേഖരിച്ചിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

article-image

eqweqweqwe

You might also like

  • Lulu Exchange
  • Straight Forward

Most Viewed