ഡൽഹിയിൽ ഭീകരാക്രമണ സാധ്യത; ചെങ്കോട്ടയിലും ചാന്ദ്‌നി ചൗക്കിലും അതീവ ജാഗ്രത


ഷീബ വിജയൻ
ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെത്തുടർന്ന് സുരക്ഷ ശക്തമാക്കി. ചെങ്കോട്ട, ചാന്ദ്‌നി ചൗക്ക് തുടങ്ങിയ പ്രധാന ചരിത്ര സ്മാരകങ്ങളിലും ആരാധനാലയങ്ങളിലും വിപണികളിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വർദ്ധിപ്പിച്ചു. ഡൽഹി പോലീസും കേന്ദ്ര സുരക്ഷാ സേനയും സംയുക്തമായാണ് ഓൾഡ് ഡൽഹി മേഖലയിൽ നിരീക്ഷണം നടത്തുന്നത്.

2025 നവംബറിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ട സാഹചര്യം കണക്കിലെടുത്ത് അതീവ ഗൗരവത്തോടെയാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. വാഹന പരിശോധന കർശനമാക്കിയതായും സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പോലീസിനെ അറിയിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

article-image

waeswesesw

You might also like

  • Lulu Exchange
  • Straight Forward

Most Viewed