പാകിസ്താന് കൂടുതൽ ഫൈറ്റർ ജെറ്റുകൾ നൽകാൻ ചൈന; ഏഷ്യയിൽ പിടിമുറുക്കാൻ നീക്കമെന്ന് പെന്റഗൺ
ഷീബ വിജയൻ
ന്യൂഡൽഹി: പാകിസ്താന് പതിനാറ് അത്യാധുനിക J-10C ഫൈറ്റർ ജെറ്റുകൾ കൂടി കൈമാറാൻ ചൈന ഒരുങ്ങുന്നതായി പെന്റഗൺ റിപ്പോർട്ട്. നേരത്തെ സമാനമായ 20 ജെറ്റുകൾ ചൈന പാകിസ്താന് നൽകിയിരുന്നു. ഇവ ഇന്ത്യക്കെതിരെ ഉപയോഗിക്കപ്പെട്ടവയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ആയുധ കൈമാറ്റത്തിന് പുറമെ ഏഷ്യയിലും ആഫ്രിക്കയിലും തങ്ങളുടെ സൈനിക സ്വാധീനം വർധിപ്പിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാൻമർ തുടങ്ങി പത്തോളം രാജ്യങ്ങളിൽ സൈനികത്താവളങ്ങൾ നിർമ്മിക്കാനും ചൈനയ്ക്ക് പദ്ധതിയുണ്ട്. ഹോർമുസ്, മലാക്ക കടലിടുക്കുകളിലെ സമുദ്രപാതകളിൽ നിയന്ത്രണം ഉറപ്പാക്കാനുള്ള ചൈനയുടെ തന്ത്രപരമായ നീക്കങ്ങളെ അന്താരാഷ്ട്ര സമൂഹം ജാഗ്രതയോടെയാണ് നോക്കിക്കാണുന്നത്.
zdsasas
