തിരുവനന്തപുരത്ത് ബ്രഹ്മോസ് മിസൈൽ നിർമാണ യുണിറ്റ്; സ്ഥലം അനുവദിക്കാൻ സുപ്രീംകോടതി അനുമതി


ഷീബ വിജയ൯

ന്യൂഡൽഹി: തിരുവനന്തപുരം കാട്ടാക്കടയിലെ നെട്ടുകാൽത്തേരി തുറന്ന ജയിൽ വളപ്പിലെ 180 ഏക്കർ ഭൂമി ബ്രഹ്‌മോസ് മിസൈൽ നിർമാണ യുണിറ്റ് സ്ഥാപിക്കുന്നതിന് കൈമാറാൻ സുപ്രീംകോടതി അനുമതി നൽകി. ഡിആർഡിഓയ്ക്ക് ഭൂമി കൈമാറാനാണ് സുപ്രീംകോടതി കേരള സർക്കാരിന് അനുമതി നൽകിയത്. ഇതിനുപുറമെ, നെട്ടുകാൽത്തേരി ജയിൽ വളപ്പിലെ 32 ഏക്കർ ഭൂമി നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റി സ്ഥാപിക്കാനും അനുമതി നൽകി. കൂടാതെ, സശസ്ത്ര സീമ ബൽ ബറ്റാലിയൻ്റെ ഹെഡ് ക്വാട്ടേഴ്‌സ് സ്ഥാപിക്കാൻ 32 ഏക്കർ ഭൂമി കൈമാറാനും സംസ്ഥാന സർക്കാരിന് സുപ്രീംകോടതി അനുമതി നൽകി. ബ്രഹ്‌മോസ് എയ്റോ സ്‌പേസ് ട്രിവാൻഡ്രം ലിമിറ്റഡിൻ്റെ വികസനത്തിൻ്റെ ഭാഗമായാണ് മിസൈൽ നിർമാണ യുണിറ്റിനായി ഡിആർഡിഓ ഭൂമി ആവശ്യപ്പെട്ടത്.

 

article-image

dfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed