ബാഹുബലി റി റിലീസ് ട്രെയിലർ പുറത്ത്
ഷീബ വിജയൻ
ബാഹുബലി റി റിലീസ് ട്രെയിലർ പുറത്ത്. ചിത്രത്തിന്‍റെ രണ്ടുഭാഗങ്ങൾ കൂട്ടിച്ചേർത്ത് ബാഹുബലി-ദി എപിക് എന്ന ഒറ്റ ഭാഗം റിലീസിന് ഒരുങ്ങുന്ന വിവരം നേരത്തേ തന്നെ അറിയിച്ചിരുന്നു. ചിത്രം ഈ മാസം അവസാനം തിയറ്ററുകളിൽ എത്തും എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇപ്പോഴിതാ സിനിമയുടെ ട്രെയിലർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. രണ്ട് മിനിറ്റ്, 30 സെക്കന്റും ദൈർഘ്യമുള്ള ട്രെയിലറിൽ ചിത്രത്തിലെ പ്രധാന ഡയലോഗുകളും രംഗങ്ങളും കോർത്തിണക്കിയിട്ടുണ്ട്. ബ്രഹ്മാണ്ട ചിത്രമായ ബാഹുബലിയുടെ രണ്ടുഭാഗങ്ങളും ഒന്നിച്ച് വീണ്ടും തിയറ്ററിൽ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ഒക്ടോബർ 31നാണ് ബാഹുബലി വീണ്ടും തിയറ്ററുകളിലെത്തുന്നത്. വേൾഡ് വൈഡ് റീ-റിലീസാണ് ചിത്രത്തിനായി അണിയറ പ്രവർത്തകർ ഒരുക്കുന്നത്. ഇന്ത്യക്ക് പുറമെ നോർത്ത് അമേരിക്കയിലും ഫ്രാൻസിലും ജപ്പാനിലുമെല്ലാം ചിത്രമെത്തും.
csdxads
