ആകാശത്ത് ഇന്ന് വിസ്മയക്കാഴ്ച; 'ബ്ലഡ് മൂൺ' പ്രതിഭാസത്തോടെ പൂർണ്ണ ചന്ദ്രഗ്രഹണം
ഷീബ വിജയൻ
ന്യൂഡൽഹി: ഈ വർഷത്തെ ആദ്യ പൂർണ്ണ ചന്ദ്രഗ്രഹണം ഇന്ന് ദൃശ്യമാകും. ചന്ദ്രൻ കടും ചുവപ്പ് നിറത്തിൽ തിളങ്ങുന്ന 'ബ്ലഡ് മൂൺ' അഥവാ രക്തചന്ദ്രൻ എന്ന അപൂർവ്വ പ്രതിഭാസത്തിന് ഇന്ന് ലോകം സാക്ഷ്യം വഹിക്കും. ഇനി ഇത്തരമൊരു പൂർണ്ണ ചന്ദ്രഗ്രഹണം കാണാൻ 2029 വരെ കാത്തിരിക്കണം. നഗ്നനേത്രങ്ങൾ കൊണ്ട് സുരക്ഷിതമായി കാണാൻ കഴിയുന്ന ഈ ആകാശവിസ്മയം ഉച്ചയ്ക്ക് 2.14-നാണ് ആരംഭിക്കുന്നത്.
ഭൂമി സൂര്യനും ചന്ദ്രനുമിടയിൽ നേർരേഖയിൽ വരുമ്പോൾ ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണ്ണമായി മറയ്ക്കുന്നതാണ് ഈ പ്രതിഭാസം. ഇന്ത്യയിൽ ഗ്രഹണത്തിന്റെ അവസാന ഘട്ടങ്ങളാകും ദൃശ്യമാകുക. ഇന്ത്യൻ സമയം വൈകുന്നേരം 4.34-ന് ആരംഭിക്കുന്ന പൂർണ്ണ ഗ്രഹണ ഘട്ടം 5.32-ന് അവസാനിക്കും. അസം, അരുണാചൽ പ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും കാലാവസ്ഥ തെളിഞ്ഞതാണെങ്കിൽ ഗ്രഹണം വ്യക്തമായി കാണാൻ സാധിക്കും. ഏകദേശം 58 മിനിറ്റോളം ചന്ദ്രൻ ചുവപ്പ് നിറത്തിൽ ദൃശ്യമാകും. പ്രത്യേക ഉപകരണങ്ങളില്ലാതെ തന്നെ ഇത് നിരീക്ഷിക്കാമെങ്കിലും ദൂരദർശിനികൾ ഉപയോഗിച്ചാൽ കൂടുതൽ വ്യക്തമായ കാഴ്ച ലഭിക്കും.
sxzsxza


