ഐ.സി.എഫ്. മീലാദ് ക്യാമ്പയിൻ, മദ്ഹു റസൂൽ സമ്മേളനങ്ങൾക്ക് നാളെ തുടക്കം.


പ്രദീപ് പുറവങ്കര
മനാമ I പ്രവാചകൻ മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനത്തോടനുബന്ധിച്ച് ഐ.സി.എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി നടക്കുന്ന മദ്ഹു റസൂൽ സമ്മേളനങ്ങൾക്ക് നാളെ (വ്യാഴം) തുടക്കമാവും. ' തിരുവസന്തം-1500 ' എന്ന ശീർഷകത്തിൽ ബഹ്റൈനിലെ 11 കേന്ദ്രങ്ങളിലാണ് വിപുലമായ സമ്മേളനങ്ങൾ നടക്കുന്നത്. നാളെ (വ്യാഴം) കാലത്ത് 11 മണിക്ക് സൽമാബാദ് ഹിലാൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന മീലാദ് സമ്മേളത്തിൽ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി മുഖ്യപ്രഭാഷണം നടത്തും. ഇസാ ടൗൺ റീജിയൻ കമ്മിറ്റി സംഘടിപ്പിക്കുന്ന സമ്മേളനം ജിദാലി ടൗൺ മസ്ജിദിൽ രാത്രി ഒമ്പതിന് ആരംഭിക്കും.

മനാമ റീജിയൻ മദ്ഹു റസൂൽ സമ്മേളനം സെപ്റ്റംബർ 5 വെള്ളി രാത്രി 8 മണിക്ക് മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തിലും ഉമ്മുൽ ഹസം സമ്മേളനം ശനിയാഴച രാത്രി ബാങ്കോക്ക് ഓഡിറ്റോറിയത്തിലും നടക്കും. അറബി പ്രമുഖരും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും മുഖ്യാതിഥികളായി പങ്കെടുക്കും. ഞായറാഴ്ച വൈകീട്ട് ആറിന് മനാമ സെൻട്രൽ മാർക്കറ്റ് സുന്നി സെന്ററിലും സെപ്റ്റംബർ ഏഴ് തിങ്കൾ വൈകീട്ട് ഗുദൈബിയ റീജിയൻ ൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കന്നട. ഭവൻ ഓഡിറ്റോറിയത്തിലുമാണ് സമ്മേളനം. സെപ്റ്റംബർ 9 വ്യാഴം സിത്ര, വെള്ളി രാത്രി 8 ന് മുഹറഖ് സയാനി ഓഡിറ്റോറിയത്തിലും സമ്മേളനങ്ങൾ നടക്കും.

വെള്ളിയാഴ്ച ഉച്ചക്ക് ബുദയ. റിഫ എന്നിവിടങ്ങളിലാണ് സമ്മേളനങ്ങൾ നടക്കുന്നത്. ഐ.സി.എഫ്. റിഫ റീജിയൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈകീട്ട് 7 മണിക്ക് സനദ് ബാബാ സിറ്റി ഹാളിൽ നടക്കുന്ന മീലാദ് സമ്മേളനത്തിൽ പ്രമുഖ പണ്ഡിതൻ മാരും നേതാക്കളും സംബന്ധിക്കും. സെപ്റ്റംബർ 30 വരെ നീണ്ടു നിൽക്കുന്ന മീലാദ് ക്യാമ്പയിനി'ന്റെ ഭാഗമായി സ്നേഹ സംഗമം, മീലാദ് ഫെസ്റ്റ്, മൊബൈൽ മൗലിദ്, മദീന ഗാലറി, മാസ്റ്റർ മൈന്റ്, ഡെയ്ലി ക്വിസ്സ്, മിഡ്നൈറ്റ് ബ്ലും, എന്നിവ വിവിധ കേന്ദ്രങ്ങളിലായി നടക്കുമെന്നും ഐ.സി.എഫ് ബഹ്റൈൻ നാഷണൽ ഭാരവാഹികൾ അറിയിച്ചു

article-image

dssaasas

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed