ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പിച്ച് എൻ.ഡി.എ സ്ഥാനാർഥി

ഷീബ വിജയൻ
ന്യൂഡൽഹി I സെപ്റ്റംബർ ഒമ്പതിന് നടക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള എൻ.ഡി.എ സ്ഥാനാർഥിയായി ബി.ജെ.പി നേതാവ് സി.പി രാധാകൃഷ്ണൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഘടകകക്ഷി നേതാക്കളുടെ സാന്നിധ്യത്തിലാണ് വരണാധികാരിയായ രാജ്യസഭാ സെക്രട്ടറി ജനറൽ പി.സി മോദിക്ക് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. മോദിയിൽ നിന്ന് സമർപ്പിക്കാനുള്ള പത്രിക സി.പി രാധാകൃഷ്ണൻ ഏറ്റുവാങ്ങി.
കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിംഗ്. അമിത് ഷാ, ജെ.പി നഡ്ഡ, നിതിൻ ഗഡ്കരി, അർജുൻ സിംഗ് മേഘ്വാൾ, കിരൺ റിജിജു, എൽ. മുരുഗൻ, മനോഹർ ലാൽ ഖട്ടർ, ഭൂപേന്ദ്ര യാദവ്, ഘടകകക്ഷി നേതാക്കളായ സഞ്ജയ് ത്സാ, ലല്ലൻ സിംഗ് (ജെ.ഡി.യു), രാംദാസ് അത്താവാലെ ( റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ), അനുപ്രിയ പട്ടേൽ ( അപ്നാ ദൾ), ചിരാഗ് പാസ്വാൻ (എൽ.ജെ.പി), പ്രഫുൽ പട്ടേൽ (എൻ.സി.പി), തമ്പിദുരൈ (എ.ഐ എ.ഡി എം കെ) തുടങ്ങിയവർ പത്രിക സമർപ്പണത്തിൽ പങ്കെടുത്തു.
SAQsaSA