ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; വൈഎസ്ആർ കോൺഗ്രസ് പിന്തുണ എൻഡിഎയ്ക്ക്


ഷീബ വിജയൻ

ന്യൂഡൽഹി I വരാനിരിക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയെ പിന്തുണയ്ക്കുമെന്ന് വൈഎസ്ആർ കോൺഗ്രസ് അധ്യക്ഷൻ ജഗൻ മോഹൻ റെഡ്ഢി. സി.പി.രാധാകൃഷ്ണനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ജഗൻ മോഹൻ റെഡ്ഢിയുമായി ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ജഗൻ നിലപാട് വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസമാണ് ജസ്റ്റീസ് സുദർശൻ റെഡ്ഢിയെ ഇന്ത്യാ സഖ്യത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. സുപ്രീംകോടതി മുൻ ജഡ്ജിയും ഹൈദരാബാദ് സ്വദേശിയുമാണ് സുദർശൻ റെഡ്ഢി. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് തങ്ങൾ നടത്തുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

article-image

ASADSAA

You might also like

  • Lulu Exchange
  • Straight Forward

Most Viewed