ജനസമ്പർക്ക പരിപാടിക്കിടെ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം; യുവാവ് കസ്റ്റഡിയിൽ


ഷീബ വിജയൻ

ന്യൂഡൽഹി I ജനസമ്പർക്ക പരിപാടിക്കിടെ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കു നേരെ ആക്രമണം. ഇന്ന് രാവിലെ ഔദ്യോഗിക വസതിയിൽ നടത്തിയ ജനസമ്പർക്ക പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. പരാതിക്കാരനെന്ന വ്യാജേന എത്തിയ യുവാവാണ് മുഖ്യമന്ത്രിയെ ആക്രമിച്ചത്. രേഖ ഗുപ്തയ്ക്കു നേരെ ഇയാൾ ഭാരമേറിയ വസ്തു എറിയുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ മുഖ്യമന്ത്രിയെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി. അക്രമിയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ സുരക്ഷാ വീഴ്ചയുൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്.

article-image

EQWDERWERW

You might also like

  • Lulu Exchange
  • Straight Forward

Most Viewed