കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യം നൽകുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷൻ


ഷീബ വിജയൻ

റായ്പുര്‍ I അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം നൽകുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷൻ. ബിലാസ്പുരിലെ എന്‍ഐഎ കോടതിയിൽ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ ജാമ്യം നൽകുന്നതിനെ എതിര്‍ത്തത്. ഇതോടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ശനിയാഴ്ചത്തേയ്ക്ക് കോടതി മാറ്റി. കേസിൽ അറസ്റ്റിലായ മലയാളി സിസ്റ്റർമാരായ പ്രീതിയുടെയും വന്ദനയുടെയും ജയിൽവാസം ഇതോടെ നീള്ളും. അതേസമയം കന്യാസ്ത്രീമാരുടെ ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സർക്കാർ എതിർക്കില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ഇത് തള്ളിയാണ് ഛത്തീസ്ഗഡ് സർക്കാരിന്‍റെ നീക്കം.

 

article-image

ACDSAASS

You might also like

  • Straight Forward

Most Viewed