മാലേഗാവ് സ്ഫോടനക്കേസ്; മുംബൈ കോടതി വിധിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം

ഷീബ വിജയൻ
ന്യൂഡൽഹി: മാലേഗാവ് സ്ഫോടനക്കേസ് പ്രതികളെ വെറുതെ വിട്ട മുംബൈ കോടതി വിധിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. എൻ.സി.പി(ശരത് പവാർ) എം.പി ഫൗസിയ ഖാൻ, തൃണമൂൽ കോൺഗ്രസ് നേതാവ് സാകേത് ഗോഖലെ, സമാജ്‍വാദി പാർട്ടി എം.പി അഫ്സൽ അൻസാരി, മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി എന്നിവരാണ് വിമർശനം നടത്തിയത്. ‘കൊലയാളിയും ജഡ്ജിയും അവൻ തന്നെ, കോടതിയും അവന്റേത് തന്നെ’ എന്ന ഉർദുകാവ്യ ശകലം ഉദ്ധരിച്ച് പിന്നെന്ത് വിധിയാണ് മാലേഗാവ് കേസിൽ നാം പ്രതീക്ഷിക്കേണ്ടതെന്ന് ഫൗസിയ ഖാൻ ചോദിച്ചു. കോടതിയുടെ വിധികൾ ഇപ്പോൾ ഏതുതരത്തിലാണ് വരുന്നതെന്ന് പരിശോധിച്ചാൽ ഇത്തരം വിധികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്ന് അവർ പറഞ്ഞു. ഒരു പക്ഷേ, ഇത്തരം വിധികൾക്ക് സാങ്കേതികമായ കാരണങ്ങളുമുണ്ടാകാം. എല്ലാറ്റിനും മുകളിൽ ജുഡീഷ്യറിയുണ്ടെന്നാണ് നമ്മൾ ആശ്വാസം കൊള്ളുന്നത്. എന്നാൽ, രാജ്യത്തെ ജുഡീഷ്യറിയിൽ ഇപ്പോൾ നിഷ്പക്ഷത കാണുന്നില്ല. ഒരു ഹിന്ദു ഒരിക്കലും ഭീകരവാദിയാവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബുധനാഴ്ച വൈകീട്ട് രാജ്യസഭയിൽ പറഞ്ഞതിനുപിന്നാലെ വ്യാഴാഴ്ച മാലേഗാവ് സ്ഫോടനക്കേസിൽ പ്രജ്ഞ സിങ് ഠാക്കൂർ കുറ്റക്കാരിയല്ലെന്ന് കണ്ടെത്തിയതിന് എന്തൊരു യാദൃച്ഛികതയാണെന്ന് തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എം.പി സാകേത് ഗോഖലെ പ്രതികരിച്ചു.
ASDSADS