ബഹ്റൈൻ പ്രവാസി നിര്യാതനായി

പ്രദീപ് പുറവങ്കര
മനാമ I ബഹ്റൈൻ പ്രവാസിയും കോഴിക്കോട് ചെറുവണ്ണൂർ, മുയ്പ്പോത്ത് സ്വദേശിയുമായ സജീവൻ പി ആർ ബഹ്റൈനിൽ നിര്യാതനായി. 54 വയസായിരുന്നു പ്രായം. പത്ത് വർഷത്തോളമായി ബഹ്റൈൻ പ്രവാസിയായിരുന്ന ഇദ്ദേഹം മനാമയിലെ സ്വർണകടയിലെ ജീവനക്കാരനായിരുന്നു. ഭാര്യ ഷീന സജീവൻ, മക്കൾ സച്ചിൻ പി ആർ, സ്വാതി പി ആർ. മൃതദേഹം നാട്ടിലേയ്ക്ക് അയക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
aa