ഓപ്പറേഷൻ സിന്ദൂര്‍ ഇനി പാഠ്യവിഷയം; മൂന്നാം ക്ലാസ് മുതൽ പഠിപ്പിക്കും

ഷീബ വിജയൻ
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ പാഠ്യവിഷയമാക്കുന്നു. ഇന്ത്യയുടെ പ്രതിരോധ ശേഷിയെക്കുറിച്ച് വിദ്യാർഥികളെ പഠിപ്പിക്കുന്നതിനായി എൻസിഇആർടി പ്രത്യേക വിദ്യാഭ്യാസ മൊഡ്യൂൾ തയാറാക്കുകയാണെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മൂന്നാം ക്ലാസ് മുതലുള്ള പുസ്തകങ്ങളിൽ ഓപ്പറേഷൻ സിന്ദൂറും ഉൾപ്പെടുത്തും. മൂന്ന് മുതൽ എട്ട് വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കും ഒമ്പത് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കുമായി രണ്ട് മൊഡ്യൂളാണ് തയാറാക്കുക. പഹൽഗാം ഭീകരാക്രമണത്തിന് ശേഷമുള്ള ഇന്ത്യയുടെ സൈനിക നീക്കങ്ങൾ എട്ടു മുതൽ 10 വരെ പേജുകളിൽ ഉൾപ്പെടുത്താനാണ് തീരുമാനം.
DFFDSFDSFS