പ്രതിപക്ഷ ബഹളത്തിൽ സ്തംഭിച്ച് പാർലിമെന്റ്

ശാരിക
ദില്ലി: പ്രതിപക്ഷ ബഹളത്തില്‍ ഇന്നും സ്തംഭിച്ച് പാര്‍ലമെന്‍റ്. ഓപ്പറേഷന്‍ സിന്ദൂര്‍, പഹല്‍ഗാം, ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്ക്കരണം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചയാവശ്യപ്പെട്ടാണ് പ്രതിപക്ഷം ലോക് സഭയില്‍ ബഹളം വച്ചത്. പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. കാര്യോപദേശക സമിതി യോഗത്തിന് ശേഷം ഓപ്പറേഷന്‍ സിന്ദൂറിലെ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമെന്ന് ചെയര്‍ നിയന്ത്രിച്ച ജഗദാംബിക പാല്‍ എംപി വ്യക്തമാക്കി.
ഉപരാഷ്ട്രപതിയുടെ രാജിയുടെ കാരണം തേടി രാജ്യസഭയും പ്രതിപക്ഷം സ്തംഭിപ്പിച്ചു. ഉപാധ്യക്ഷന്‍ ഹരിവംശാണ് ഇന്ന് രാജ്യസഭ നിയന്ത്രിച്ചത്. അതേസമയം ഉപരാഷ്ട്രപതിയുടെ രാജിയില്‍ ദുരൂഹതയേറുകയാണ്. ജഗദീപ് ദന്‍കറിന്‍റെ രാജി രാഷ്ട്രപതി അംഗീകരിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കാത്തതും ചര്‍ച്ചയാകുകയാണ്. വിടവാങ്ങല്‍ പ്രസംഗവും ഉണ്ടായില്ല. വെറും രണ്ട് വരിയില്‍ മാത്രം പ്രധാനമന്ത്രി ആശംസയറിയിച്ചതും സംശയങ്ങള്‍ ഉയര്‍ത്തുകയാണ്.
ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ രാജിക്ക് പിന്നിൽ മറ്റെന്തോ കാരണമുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. ധൻകറിൻ്റെ രാജി രാജ്യത്ത് അസാധാരണ സംഭവമാണ്. ചരിത്രത്തിൽ ആരും ഇങ്ങനെ രാജി വച്ചിട്ടില്ല. രാജിക്ക് കാരണം ആരോഗ്യപ്രശ്നങ്ങളാണെന്ന് കരുതുന്നില്ലെന്നും കെസി വേണുഗോപാൽ ദില്ലിയിൽ പ്രതികരിച്ചിരുന്നു.
aa