വ്യാജ ഉൽപ്പന്നങ്ങളുടെ വിപണനം തടയാൻ ഹൈക്കോടതി; ആമസോണിനും ഫ്ലിപ്കാർട്ടിനും മീഷോയ്ക്കും തിരിച്ചടി


ഷീബ വിജയൻ 

ന്യൂഡൽഹി I ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ വ്യാജ ഉൽപ്പന്നങ്ങളുടെ വിപണനം തടയാൻ നിർണായക ഉത്തരവുമായി ഡൽഹി ഹൈക്കോടതി. റിലയൻസ് ഇൻഡസ്ട്രീസിന്റെ പരാതിയിൽ ആമസോൺ, ഫ്ലിപ്കാർട്ട്, മീഷോ ഉൾപ്പെടെയുള്ള ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളോട് റിലയൻസ്, ജിയോ ട്രേഡ്മാർക്കുകൾ ദുരുപയോഗം ചെയ്യുന്ന ഉൽപ്പന്നങ്ങൾ നീക്കം ചെയ്യാൻ ജസ്റ്റിസ് സൗരഭ് ബാനർജി ഉത്തരവിട്ടു. ഉപഭോക്താക്കളുടെ സുരക്ഷയും ബ്രാൻഡുകളുടെ വിശ്വാസ്യതയും ഉറപ്പാക്കുന്നതിൽ ഈ വിധി ഒരു പുതിയ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തൽ.

തങ്ങളുടെ ട്രേഡ്മാർക്കുകൾ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് റിലയൻസ് ഇൻഡസ്ട്രീസ് ഹൈക്കോടതിയെ സമീപിച്ചത്. റിലയൻസ്, ജിയോ ബ്രാൻഡ് നാമങ്ങളും ലോഗോകളും ഉപയോഗിച്ച് വ്യാജ ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും വിൽക്കുകയും പരസ്യം ചെയ്യുകയും ചെയ്യുന്നത് തങ്ങളുടെ ട്രേഡ്മാർക്ക് ലംഘനമാണെന്ന് കമ്പനി വാദിച്ചു. റിലയൻസ് ഇൻഡസ്ട്രീസ് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളോട് സാമ്യമുള്ള ബ്രാൻഡിംഗും കമ്പനിയുടെ കലാപരമായ സൃഷ്ടികളും ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഉൽപ്പന്നങ്ങളുടെ വിശ്വാസ്യത അളക്കുന്നതിൽ ബ്രാൻഡ് നാമങ്ങൾക്കും ലോഗോകൾക്കും നിർണായക സ്ഥാനമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. നിരവധി കമ്പനികൾ റിലയൻസ് ട്രേഡ്മാർക്കുകൾ ഉപയോഗിച്ച് എഫ്എംസിജി ഉൽപ്പന്നങ്ങൾ വിൽക്കുന്നതായി റിലയൻസ് ഇൻഡസ്ട്രീസ് കോടതിയെ അറിയിച്ചിരുന്നു. ഫ്രഷ് ഫ്രൂട്ട്‌സ്, പച്ചക്കറികൾ, പാലുൽപ്പന്നങ്ങൾ, ദൈനംദിന ഗ്രോസറികൾ എന്നിവയുൾപ്പെടെയുള്ള എഫ്എംസിജി ബിസിനസിൽ റിലയൻസ് സജീവമാണ്. അനുമതിയില്ലാതെ റിലയൻസ് ട്രേഡ്മാർക്കുകൾ ഉപയോഗിക്കുന്നത് വ്യാപാര സമൂഹത്തിലും പൊതുസമൂഹത്തിലും തെറ്റിദ്ധാരണ ഉണ്ടാക്കാൻ ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടി.

article-image

DDSFDFSADFSADFS

You might also like

  • Lulu Exchange
  • Straight Forward

Most Viewed