തമിഴ്നാട്ടിൽ ചരക്കുട്രെയിനിന് തീപിടിച്ചു


ഷീബ വിജയൻ 

ചെന്നൈ I തമിഴ്‌നാട്ടില്‍ ചരക്ക് ട്രെയിനിനു തീപിടിച്ച് അപകടം. തിരുവള്ളൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം ഇന്നു പുലര്‍ച്ചെ 5:30 ഓടെയാണ് സംഭവം. ഗുഡ്സ് ട്രെയിനിന്‍റെ ഡീസല്‍ ശേഖരിച്ച അഞ്ചു വാഗണുകളിലാണ് തീപടര്‍ന്നത്. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മണാലിയിൽനിന്ന് തിരുപ്പതിയിലേക്ക് വരുകയായിരുന്നു ട്രെയിൻ. മൂന്ന് വാഗണുകൾ പാലംതെറ്റിയതിന് പിന്നാലെ ഇന്ധന ചോർച്ചയുണ്ടായി ട്രെയിനിന് തീപിടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

പത്തോളം അഗ്നിശമന സേനാ യൂണിറ്റുകളുടെ നേതൃത്വത്തിൽ തീപിടിത്തം നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. മുന്‍കരുതല്‍ നടപടിയായി സമീപ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. തീപിടിത്തം സംഭന്ധിച്ച് അന്വേഷണം നടത്തുമെന്ന് റെയില്‍വെ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താറുമാറായി. ആരക്കോണത്തിനും ചെന്നൈയ്ക്കും ഇടയിലുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു. എട്ട് ട്രെയിനുകള്‍ റദ്ദാക്കി. അഞ്ചു ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു.

article-image

adsadsadsa

You might also like

Most Viewed