ഇലോണ്‍ മസ്കിന്‍റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ അനുമതി

ഷീബ വിജയൻ
ന്യൂഡൽഹി: ഇലോൺ മസ്കിന്‍റെ സ്റ്റാർലിങ്കിന് ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനങ്ങൾ തുടങ്ങാൻ അനുമതി നൽകി രാജ്യത്തെ ബഹിരാകാശ ഏജൻസിയായ ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്‍റർ (ഇൻ-സ്പേസ്). സ്റ്റാർലിങ്ക് ജെൻ 1 ലോ എർത്ത് ഓർബിറ്റ് (LEO) ഉപഗ്രഹ ശൃംഖല ഉപയോഗിച്ച് ഉപഗ്രഹ ആവശവിനിമയ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. കന്പനിയുടെ ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശനത്തിലെ അവസാനത്തെ പ്രധാന കടന്പയായിരുന്നു ബഹിരാകാശ ഏജൻസിയിൽനിന്നുള്ള അംഗീകാരം. അനുമതി ലഭിച്ച തീയതി മുതൽ അഞ്ചു വർഷത്തേക്കോ അല്ലെങ്കിൽ ജെൻ 1 ഉപഗ്രഹ ശൃംഖലയുടെ പ്രവർത്തന കാലാവധി അവസാനിക്കുന്നതു വരെയോ (ഏതാണോ ആദ്യം അവസാനിക്കുന്നത്) ആയിരിക്കും അനുമതിയുടെ കാലാവധി.
ddggfsgsd