സർക്കാർ ജോലികളിൽ 35 ശതമാനം സ്ത്രീസംവരണം; ബിഹാറിൽ വമ്പൻ പ്രഖ്യാപനം


ഷീബ വിജയൻ 

പട്‌ന: സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 35 ശതമാനം സംവരണം പ്രഖ്യാപിച്ച് ബിഹാർ സർക്കാർ. മാസങ്ങൾക്കുള്ളിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിഹാറിലെ എൻഡിഎ സർക്കാരിന്റെ വമ്പൻ പ്രഖ്യാപനം. മുഖ്യമന്ത്രി നിതീഷ്‌കുമാറിൻ്റെ അധ്യക്ഷതയിൽചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സ്ത്രീസംവരണം സംബന്ധിച്ച് തീരുമാനമെടുത്തത്

ബിഹാറിൽ സ്ഥിരതാമസക്കാരായ സ്ത്രീകളായ ഉദ്യോഗാർഥികൾക്ക് സർക്കാർ ജോലികളിലേക്കുള്ള റിക്രൂട്ട്‌മെൻ്റുകളിൽ 35 ശതമാനം സംവരണമാണ് ബിഹാർ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം യുവാക്കൾക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കാനും തൊഴിൽപരിശീലനം നൽകാനും സംസ്ഥാനത്ത് യൂത്ത് കമ്മീഷൻ രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി നിതീഷ്കുമാർ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സർക്കാർ ജോലികളിൽ വനിതാസംവരണം സംബന്ധിച്ചും പ്രഖ്യാപനമുണ്ടായിരിക്കുന്നത്

article-image

dfxdvddssd

You might also like

Most Viewed