കേരളാ സർവകലാശാല ആസ്ഥാനം വളഞ്ഞ് എസ്എഫ്ഐ, സെനറ്റ് ഹാളിൽ കടന്ന് പ്രതിഷേധം; വൻ സംഘർഷം.

ഷീബ വിജയൻ
തിരുവനന്തപുരം: ഗവർണക്കെതിരേ കേരള സർവകലാശാലയിൽ എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തിൽ വൻ സംഘർഷം. പോലീസ് ബാരിക്കേഡ് ചാടിക്കടന്ന് സര്‍വകലാശാല ആസ്ഥാനത്തേ് ഇരച്ചുകയറിയ പ്രവര്‍ത്തകര്‍ സെനറ്റ് ഹാളിലേക്കും വിസിയുടെ ചേംബറിന് സമീപം വരെയും പ്രതിഷേധവുമായെത്തി. ഓഫീസ് പ്രവർത്തനം സ്തംഭിപ്പിച്ചാണ് എസ്എഫ്ഐ പ്രതിഷേധം. സര്‍വകലാശാല കെട്ടിടത്തിന്‍റെ ജനലുകള്‍ വഴി ചിലര്‍ ഉള്ളില്‍ കടന്ന് വാതിലുകള്‍ തുറന്നാണ് മറ്റുള്ളവരെ ഉള്ളിലേക്ക് കടത്തിവിട്ടത്. വിസിയുടെ ഓഫീസിലേക്ക് കടക്കാനുള്ള വഴി പ്രവര്‍ത്തകര്‍ ഉപരോധിച്ചിരിക്കുകയാണ്. ജീവനക്കാരടക്കം ഉള്ളില്‍ കുടുങ്ങിയ അവസ്ഥയിലാണ്.
അതേസമയം, സമരത്തെ തടയാതെ കാഴ്ചക്കാരായി നോക്കിനിന്ന പോലീസ് പിന്നീട് ഇവരെ അറസ്റ്റ് ചെയ്തു നീക്കാൻ ആരംഭിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സ്ഥലത്തെത്തിയിരുന്നു. സമരത്തിന് പൂർണ പിന്തുണയുണ്ടെന്നും ഇനിയും തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കണ്ണൂർ സർവകലാശാലയിലും എസ്എഫ്ഐ നടത്തിയ പ്രതിഷേധവും സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധമാര്‍ച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞെങ്കിലും പ്രവര്‍ത്തകര്‍ പിന്മാറാന്‍ തയാറായില്ല. പിന്നാലെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ സർവകലാശാലാ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക് കയറി കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി പ്രതിഷേധിക്കുകയാണ്.
asdfsg