അഹമ്മദാബാദ് വിമാന ദുരന്തത്തിന്‍റെ വൈറലായ വിഡിയോ പകർത്തിയത് പതിനേഴുകാരന്‍, ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി


ഷീബ വിജയൻ 

ന്യൂഡല്‍ഹി: നാടിനെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിന്‍റെ വൈറലായ വിഡിയോ എടുത്ത 17കാരന്‍ അന്വേഷണ സംഘത്തിന് സാക്ഷി മൊഴി നല്‍കി. ഗുജറാത്ത് സ്വദേശിയായ 12-ാം ക്ലാസ് വിദ്യാര്‍ഥി ആര്യന്‍ അസാരി ആണ് അപകട ദൃശ്യം തന്‍റെ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയത്. ആര്യന്‍ പതിവായി ചെയ്തിരുന്ന ഹോബിയാണ് വിമാനം പറന്നുയരുന്നതിന്‍റെ ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തുന്നത്. വിഡിയോ എടുക്കുന്നതിനിടെയാണ് വിമാനം അപടത്തില്‍പ്പെടുന്നതും. വിഡിയോ എടുത്ത് തുടങ്ങി 24 സെക്കന്‍ഡുകള്‍ക്കുള്ളില്‍ അഹമ്മദാബാദ്-ലണ്ടന്‍ വിമാനം ദിശ തെറ്റി അടുത്തുള്ള മെഡിക്കല്‍ കോളജ് ക്യംപസിലെ കെട്ടിടത്തില്‍ ഇടിച്ചുകയറി തീപിടിക്കുകയായിരുന്നു. അപകടമുണ്ടായി നിമിഷ നേരത്തിനുള്ളില്‍ തന്നെ ഈ വിഡിയോ വ്യാപകമായി പ്രചരിക്കുകയായിരുന്നു. പിന്നീട് വിമാന അപകടത്തിലെ അന്വേഷണങ്ങളില്‍ ഈ വിഡിയോ നിര്‍ണായക തെളിവായി മാറി. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമുള്ള ലക്ഷ്മിനഗറില്‍ നിന്നായിരുന്നു ആര്യന്‍ വൈറലായ ദുരന്ത വിഡിയോ ചിത്രീകരിച്ചത്.

article-image

SXDSSAAS

You might also like

  • Lulu Exchange
  • Straight Forward

Most Viewed