കുളിപ്പിക്കാൻ നൽകിയ പൂച്ചയെ കൊന്നു’ എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ നാദിർഷ


 ഷീബ വിജയൻ 

കൊച്ചി: കുളിപ്പിക്കാൻ നൽകിയ പൂച്ചയെ കൊന്നു എന്ന് പരാതിയുമായി എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ സംവിധായകൻ നാദിർഷ. എറണാകുളം പെറ്റ് ഷോപ്പ് എന്ന സ്ഥാപനത്തിനെതിരെയാണ് നാദിർഷ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയത്. തനറെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം അനുഭവം പങ്കുവച്ചത്.

നല്ല ആരോഗ്യവാനായ ഞങ്ങളുടെ ക്യാറ്റിനെ ഒന്നു കുളിപ്പിക്കാൻ കൊണ്ടുപോയതിന്റെ പേരിൽ ഒന്നുമറിയാത്ത കുറെ ബംഗാളികളുടെ (ഒപ്പം മലയാളികളും ഉണ്ട് ) കയ്യിൽ കൊടുത്ത് കൊന്നുകളഞ്ഞ ദുഷ്ടന്മാർ ഉള്ള ഈ ഹോസ്പിറ്റലിൽ ദയവുചെയ്ത് നിങ്ങളാരും നിങ്ങളുടെ പ്രിയപ്പെട്ട Pet മായി ചെന്ന് അബദ്ധം സംഭവിക്കരുത്.

ഇവിടെ ഉള്ളവർക്ക് ഒരു തേങ്ങയും അറിയില്ല. ഒരു വിവരവുമില്ലാത്ത വിദ്യാഭ്യാസമില്ലാത്ത ഡോക്ടർമാർ എന്ന് പറഞ്ഞിരിക്കുന്ന ഈ വൃത്തികെട്ടവന്മാരുടെ കയ്യിൽ നിങ്ങളുടെ പ്രിയപ്പെട്ട pets നെ നല്കരുതേ എന്ന് അപേക്ഷിക്കുന്നു. ഞാൻ കേസ് കൊടുത്തിട്ടുണ്ടെന്നും നാദിർഷാ ഫേസ്ബുക്കിൽ കുറിച്ചു

article-image

DXZFADFS

You might also like

  • Lulu Exchange
  • Straight Forward

Most Viewed