ബീറ്റ് ദ ഹീറ്റ് പദ്ധതി ആരംഭിച്ച് വുമൺ അക്രോസ്


പ്രദീപ് പുറവങ്കര

മനാമ: വിമൻ എക്രോസ് എല്ലാ വർഷവും വേനൽകാലത്ത് നടത്തിവരാറുള്ള ബീറ്റ് ദ ഹീറ്റ് എന്ന പദ്ധതി ന്യൂ ഹൊറൈസൺ സ്‌കൂളുമായി ചേർന്ന് സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി ഉമ്മുൽ ഹസ്സം മേഖലയിലെ ഒരു വർക്ക്‌സൈറ്റിൽ വിമൻ എക്രോസ്സ് വോളന്റീർസും ന്യൂ ഹോറൈസൺ സ്കൂൾ വിദ്യാർത്ഥികളും ചേർന്ന് തൊഴിലാളികൾക്ക് പഴങ്ങൾ, ജ്യൂസുകൾ, സംഭാരം, ലഘുഭക്ഷണങ്ങൾ,തൊപ്പികൾ കൂടാതെ ഹോം ബേക്കർമാർ പ്രത്യേകം തയ്യാറാക്കിയ കേക്കുകൾ എന്നിവ വിതരണം ചെയ്തു. ന്യൂ ഹൊറൈസൺ സ്‌കൂൾ പ്രിൻസിപ്പൽ വന്ദന സതീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. വിമൺ എക്രോസ് സ്ഥാപക സുമിത്ര, ലൈറ്റ് ഓഫ് കൈൻഡ്നസ് സ്ഥാപകൻ സഇദ് ഹനീഫ്, ന്യൂ ഹൊററൈസൺ സ്കൂൾ നോൺ അക്കാഡമിക് കോർഡിനേറ്റർ ലിജി, കേക്കുള്ള കൊണ്ടു വന്ന ഹോം ബേക്കർമാരായ രശ്മി അനൂപ്, സൂര്യ എന്നിവരും സന്നിഹിതരായിരുന്നു. വുമൺ അക്രോസ്സ് ടീമംഗങ്ങളായ സിമി അശോക് , സൗമ്യ ലതീഷ്, ജെന്നി ഫിലിപ്പ്, മഞ്ജു ഷാജു, റീഷ്മ വിനോദ്, ടിന്റു ബിനു, രേഖ അർജുൻ, ജസ്മ വികാസ്, സിത മഹേഷ്‌,ജൂലി ഷിജു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

article-image

xdfsdsaf

article-image

asddssadas

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed