പ്രണയാഭ്യര്‍ഥന നിരസിച്ചു; പൊള്ളാച്ചിയില്‍ മലയാളി യുവതിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി


ഷീബ വിജയൻ

ചെന്നൈ: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പൊള്ളാച്ചിയില്‍ മലയാളി യുവതിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി. കോയമ്പത്തൂരില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ അഷ്‌വിക(19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഉദുമല്‍പേട്ട സ്വദേശി പ്രവീണ്‍കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് സംഭവം. യുവതി തനിച്ചാണ് മനസിലാക്കി പ്രതി പൊന്‍മുത്തു നഗറിലെ ഇവരുടെ വീട്ടിലെത്തി. ഇതിനിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന പേന കത്തി ഉപയോഗിച്ച് ഇയാള്‍ യുവതിയെ ആക്രമിച്ചു. ഇത് ഒടിഞ്ഞുപോയതോടെ അടുക്കളയില്‍ പോയി കറികത്തിയെടുത്ത് കുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു.

പൊന്‍മുത്തു നഗറിലാണ് അഷ്‌വികയും കുടുംബവും താമസിച്ചിരുന്നത്. ഏറെ നാളായി ഇവരുടെ അയല്‍വാസിയായിരുന്ന പ്രതി സമീപകാലത്താണ് ഉദുമല്‍പേട്ടയിലേക്ക് പോയത്. നാളുകളായി യുവതിയോട് പ്രണയാഭ്യര്‍ഥന നടത്തിയെങ്കിലും ഇവര്‍ ഇത് നിരസിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

article-image

fggfgf

You might also like

  • Lulu Exchange
  • Straight Forward

Most Viewed