സ്കൂൾ പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി മുഖ്യാതിഥിയായ സംഭവം; വിദ്യാഭ്യാസമന്ത്രി റിപ്പോർട്ട് തേടി


ഷീബ വിജയൻ

തിരുവനന്തപുരം: തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂളിലെ സ്കൂൾ പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി മുഖ്യാതിഥിയായി പങ്കെടുത്ത സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അടിയന്തര റിപ്പോർട്ട് തേടി. വ്ലോഗർ മുകേഷ് എം.നായർ തിങ്കളാഴ്ച രാവിലെ ഫോർട്ട് ഹൈസ്കൂളിലെ പ്രവേശനോത്സവ ചടങ്ങില്‍ പങ്കെടുത്തതാണ് വിവാദമായത്. റീൽസ് ഷൂട്ടിംഗിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ചെന്ന കേസിലെ പ്രതിയാണ് മുകേഷ്. കോവളം സ്റ്റേഷനിൽ ഇയാൾക്കെതിരേ പോക്സോ കേസ് നിലവിലുണ്ട്. കോവളത്തെ റിസോര്‍ട്ടില്‍ വച്ച് റീല്‍സ് ചിത്രീകരണത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും നിര്‍ബന്ധിച്ച് അര്‍ധനഗ്നയാക്കി റീല്‍സ് ചിത്രീകരിച്ചുവെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഏപ്രിലിലാണ് മുകേഷ് നായർക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്.

article-image

awsddsaadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed