പാക് ഷെല്ലാക്രമണം; സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ജമ്മു കാഷ്മീരിലെ രൗജരിയില്‍ നടന്ന ഷെല്ലാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. രജൗരിയിലെ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ഡെവലപ്പ്‌മെന്‍റ് കമ്മീഷണര്‍ രാജ്കുമാര്‍ ഥാപ്പ അടക്കമുള്ളവരാണ് മരിച്ചത്. ഥാപ്പയുടെ വീടിന് മുകളിലേക്ക് ഷെല്‍ പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൊട്ടടുത്തുണ്ടായിരുന്ന രണ്ട് നാട്ടുകാരും ഇതേ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ജമ്മു കാഷ്മീര്‍ സര്‍ക്കാര്‍ അറിയിച്ചു. വെള്ളിയാഴ്ച ഒമര്‍ അബ്ദുള്ള വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അടക്കം പങ്കെടുത്ത ഉദ്യോഗസ്ഥനാണ് ഥാപ്പ.
dasdsdsdsw