പയ്യോളി സ്വദേശി ബഹ്റൈനിൽ നിര്യാതനായി

മനാമ: കോഴിക്കോട് പയ്യോളി തുറയൂർ സ്വദേശിയായ ഫായിസ് (37) ഹൃദയാഘാതത്തെ തുടര്‍ന്ന് ബഹ്റൈനിൽ നിര്യാതനായി. സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിൻ്റെയും കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിൻ്റെയും മറ്റു സാമൂഹ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കുടുംബം സന്ദര്‍ശക വിസയില്‍ ബഹ്റൈനിലുണ്ട്. ഭാര്യ അംജത മക്കൾ സെറ,ഇസിൻ.
aa